ന്യൂയോര്‍ക്ക് : ചൈനക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കയുടെ നീക്കം. ഏഴോളം ചൈനീസ് സൂപ്പര്‍കംപ്യൂട്ടിംഗ് കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് ചൈനീസ് സൈന്യമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്.
ടിയാന്‍ജിന്‍ ഫൈറ്റിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഷാങ്ഹായ് ഹൈ-പെര്‍ഫോമന്‍സ് ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ട് ഡിസൈന്‍ സെന്‍റര്‍, സണ്‍വേ മൈക്രോ ഇലക്‌ട്രോണിക്‌സ്, നാഷണല്‍ സൂപ്പര്‍കമ്ബ്യൂട്ടിംഗ് സെന്‍റര്‍ ജിനാന്‍, നാഷണല്‍ സൂപ്പര്‍കംപ്യൂട്ടിംഗ് സെന്‍റര്‍ ഷെന്‍ഷെന്‍, നാഷണല്‍ സൂപ്പര്‍ കമ്ബ്യൂട്ടിംഗ് സെന്‍റര്‍ വുക്‌സി, നാഷണല്‍ സൂപ്പര്‍ കംപ്യൂട്ടിംഗ് സെന്‍റര്‍ ഷെങ്ഷ്വ എന്നീ കമ്പനികളെയാണ് അമേരിക്കന്‍ വാണിജ്യ വിഭാഗം കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിയത്.
ചൈനീസ് സൈന്യത്തിന് സൂപ്പര്‍കംപ്യൂട്ടറുകൾ വികസിപ്പിക്കാന്‍ സഹായിച്ചു, കൂട്ടനാശത്തിന് സഹായിക്കുന്ന ആയുധങ്ങള്‍ വികസിപ്പിക്കാന്‍ സഹായിച്ചു എന്നിവയാണ് ഈ കമ്പനികൾക്കെതിരായുള്ള പ്രധാന കുറ്റങ്ങള്‍. ഈ ചൈനീസ് കമ്പനികൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണെന്ന് കുറക്കാലമായി യുഎസ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ നിഷേധിച്ച്, വ്യാവസായിക ചാരപ്രവര്‍ത്തനത്തില്‍ തങ്ങള്‍ ഏര്‍പ്പിട്ടിട്ടില്ലെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരുന്നു.
ദേശീയ സുരക്ഷാസംവിധാനങ്ങളും ആധുനിക ആയുധങ്ങളും വികസിപ്പിക്കുന്നതില്‍ സൂപ്പര്‍കമ്പ്യൂട്ടിങ് കഴിവുകള്‍ നിര്‍ണ്ണായകമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഗിന റെയ്‌മോണ്ടോ പറഞ്ഞു. നേരത്തെ ട്രംപ് ഭരണകാലത്തും ഹ്യൂവാവേ ഉള്‍പ്പെടെ ചില പ്രധാന ചൈനീസ് കമ്പനികളെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിയിരുന്നു.
Discussion about this post