ശ്രീനഗർ: കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കശ്മീരിൽ സൈന്യം 12 ഭീകരരെ വകവരുത്തിയതായി ജമ്മു കശ്മീർ പൊലീസ്. നാല് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് ഭീകരരെ വകവരുത്തിയത്.
ത്രാലിലും ഷോപിയാനിലുമായി ഏഴ് ഭീകരരെയാണ് കൊലപ്പെടുത്തിയത്. മൂന്ന് അൽ ബദർ ഭീകരരെ ഹരിപൊരയിൽ വെച്ച് കൊലപ്പെടുത്തി. ബിജ്ബെഹാരയിൽ വെച്ച് ഇന്ന് കൊലപ്പെടുത്തിയത് രണ്ട് ലഷ്കർ ഭീകരരെയാണെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു.
കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച ടെറിട്ടോറിയൽ ആർമി സൈനികൻ മുഹമ്മദ് സലീം അഖൂണിന്റെ ഘാതകരാണ് ഇന്ന് ബിജ്ബെഹാരയിൽ കൊല്ലപ്പെട്ട രണ്ട് ലഷ്കർ ഭീകരർ. ജമ്മു കശ്മീരിലെ ഷോപിയാനിലും അനന്തനാഗിലുമായി ഇന്നുണ്ടായ ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്.
Discussion about this post