കൊൽക്കത്ത: ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപക നേതാവ് സൈമൺ മറാൻഡി അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലിറ്റിപദ മണ്ഡലത്തില്‍ നിന്നാണു സൈമണ്‍ മറാന്‍ഡി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
മകന് ദിനേഷ് വില്യം മറാന്‍ഡി ജാര്‍ഖണ്ഡ് എംഎല്‍എയാണ്. 1977ലാണ് സൈമണ്‍ മറാന്‍ഡി ആദ്യമായി നിയമസഭാംഗമാകുന്നത്.
ലിറ്റിപദ മണ്ഡലത്തില്‍ സ്വതന്ത്രനായിട്ടായിരുന്നു ആദ്യ വിജയം. പിന്നീട് ഇദ്ദേഹം ഷിബു സോറനുമായി ചേര്‍ന്ന് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രൂപവത്കരിച്ചു. അഞ്ചു തവണ ലിറ്റിപദയില് നിന്നും വിജയിച്ച് നിയമസഭയിലെത്തി. 1989ല്‍ രാജ്മഹല്‍ മണ്ഡലത്തില്‍നിന്ന് മറാന്‍ഡി ലോക്സഭയിലേക്കു വിജയിച്ചു.
1991ലും വിജയം ആവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ സുശീല ഹന്സ്ഡ ലിറ്റിപദയില്നിന്ന് നാലു തവണ എംഎല്‍എയായി. മകന് ദിനേഷ് വില്യം മറാന്ഡിയാണ് ലിറ്റിപദയിലെ നിലവിലെ എംഎല്‍എ.
സംസ്കാരം ദുമാരിയ ഗ്രാമത്തില്‍ നടക്കും.
Discussion about this post