തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വൻ അഴിമതി. വ്യാജരേഖ ചമച്ച് പട്ടികജാതി ക്ഷേമ ഫണ്ടിൽ നിന്നും 74 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പങ്കുള്ളതായി റിപ്പോർട്ട്.
കേസിൽ നേരത്തെ പ്രതി ചേർത്ത സീനിയർ ക്ലാർക്ക് യുആർ രാഹുൽ, ഫീൽഡ് പ്രമോട്ടർ സംഗീത എന്നിവർക്ക് പുറമെ മറ്റ് ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിവരം. പ്രധാന പ്രതി രാഹുൽ ഇപ്പോഴും ഒളിവിലാണ്. പദ്ധതി ഗുണഭോക്താക്കളിൽ ചിലർ പണം ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലെന്ന പരാതിയുമായി നഗരസഭയെ സമീപിച്ചതോടെയാണ് വൻ തട്ടിപ്പ് പുറത്താവുന്നത്.
ഗുണഭോക്താക്കളുടെ യഥാർത്ഥ ബാങ്ക് അക്കൗണ്ട് വിവരത്തിന് പകരം തട്ടിപ്പുകാരുടെ സുഹൃത്തുക്കളുടെ ബാങ്ക് വിവരങ്ങളായിരുന്നു ട്രഷറിയിലേക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ പണം എത്തിയ ഒൻപത് ബാങ്ക് അക്കൗണ്ട് ഉടമകളേയും കണ്ടെത്തിയിരുന്നു. രാഹുലിനും ഫീൽഡ് പ്രമോട്ടർ സംഗീതക്കും പുറമെ മറ്റൊരു ഫീൽഡ് ഓഫീസർക്കും ചില ഉദ്യോഗസ്ഥർക്കും ചില ഉന്നത രാഷ്ട്രീയ നേതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
Discussion about this post