ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നീറ്റ് പി ജി പരീക്ഷ മാറ്റി വെക്കാൻ തീരുമാനിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വെച്ചിരിക്കുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ അറിയിച്ചു.
In light of the surge in #COVID19 cases,GoI has decided to postpone #NEETPG2021 exam which was earlier scheduled to be held on Apr 18
Next date to be decided laterDecision has been taken keeping wellbeing of our young medical students in mind.@PMOIndia @MoHFW_INDIA #NEETPG
— Dr Harsh Vardhan (Modi Ka Pariwar) (@drharshvardhan) April 15, 2021
നേരത്തെ, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പ്ലസ് ടു പരീക്ഷ മാറ്റി വെക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
Discussion about this post