ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സി ബി എസ് ഇക്ക് പിന്നാലെ ഐ സി എസ് സി/ ഐ എസ് സി പരീക്ഷകളും മാറ്റി വെക്കാൻ തീരുമാനിച്ചു. മെയ് 4 മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും പുതിയ തീയതി പ്രഖ്യാപിക്കുകയെന്ന് ഐ സി എസ് സി ബോർഡ് വ്യക്തമാക്കി.
നേരത്തെ സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷ ഉപേക്ഷിക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വെക്കാനും സി ബി എസ് ഇ തീരുമാനിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമായിരുന്നു തീരുമാനം.
Discussion about this post