ഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് രോഗമുക്തി നേടി. ആശുപത്രി വിട്ടുവെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസം കൂടി അദ്ദേഹം ക്വാറന്റീനിൽ തുടരും.
നാഗ്പൂരിലെ ആശുപത്രിയിൽ കഴിഞ്ഞയാഴ്ചയായിരുന്നു മോഹൻ ഭാഗവതിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിന് ശേഷമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് ഇന്ന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.
പനിയെ തുടർന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യെദിയൂരപ്പക്ക് തുടര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യെദിയൂരപ്പയ്ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post