ഡല്‍ഹി: കേരളത്തിലെ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് മാറ്റിവെച്ച എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് ഈ മാസം 22-ന് പരിഗണിക്കും. ഏപ്രില്‍ ആറിന് പരിഗണിക്കാമെണ് അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പ് കണക്കിലെടുത്തും, എ ഫ്രാന്‍സിസ് നല്‍കിയ ഹര്‍ജിയുടേയും അടിസ്ഥാനത്തില്‍ കേസ് മാറ്റിവയ്ക്കുകയായിരുന്നു. കേസിന് ആധാരമായ ചില പ്രധാന രേഖകള്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെട്ടാണ് കേസില്‍ കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസ് കോടതിയെ സമീപിച്ചത്. ഇതോടെകേസ് ഏപ്രില്‍ 22-ന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, കെ.എം.ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുക.
പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള മുന്‍ ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്.
Discussion about this post