തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ചതിന്റെ പണം നടന് മോഹന്‍ലാല്‍ തിരികെ നല്കി.സ്പീഡ് പോസ്റ്റ് വഴിയാണ് ലാലിസത്തിന്റെ ചെലവിനായി സര്‍ക്കാരില്‍ നിന്ന് വാങ്ങിയ 1.63 കോടി രൂപയുടെ ചെക്ക് മോഹന്‍ലാല്‍ തിരിച്ചയച്ചത്.അതേസമയം ലാലിസത്തിന്റെ പണം തിരികെ വാങ്ങേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പണം തിരികെ വാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസിന് ചേരുന്ന പ്രവൃത്തിയല്ലെന്നും യോഗത്തില്‍ വിലയിരുത്തി.
ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്സവപ്പറമ്പിലെ പരിപാടിയുടെ നിലവാരം പോലുമില്ലാത്ത പരാപാടിയായിരുന്നു ലാലിസമെന്ന് വിവാദമുയര്‍ന്നു.ചില ഭരണകക്ഷി എംഎല്‍എമാര്‍ മോഹന്‍ലാലില്‍ നിന്നും പണം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു ഇതേത്തുടര്‍ന്ന് പണം തിരികെ നല്കാന് തയ്യാറാണെന്ന് മോഹന്‍ലാല്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
Discussion about this post