ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജെ ഇ ഇ മെയിൻ ഏപ്രിൽ മാസത്തിലെ പരീക്ഷ മാറ്റി വെച്ചതായി എൻ ടി എ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പരീക്ഷ മാറ്റിയത്.
പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇത് പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മുൻപ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോക്ടർ രമേശ് പൊഖ്രിയാൽ നിശാങ്ക് അറിയിച്ചു.
https://twitter.com/DrRPNishank/status/1383645361995096070?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1383645361995096070%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Feducation%2Fjee-main-2021-postponed-for-april-session-nta-notice-and-revised-exam-dates-info-here.html
കൊവിഡ് വ്യാപനത്തെ തുടർന്ന് നേരത്തെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വെക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. തുടർന്ന് ഐ സി എസ് ഇ/ ഐ എസ് ഇ പരീക്ഷകളും മാറ്റി വെച്ചിരുന്നു.
https://twitter.com/DrRPNishank/status/1383645365153325058?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1383645365153325058%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Feducation%2Fjee-main-2021-postponed-for-april-session-nta-notice-and-revised-exam-dates-info-here.html
Discussion about this post