തിരുവനന്തപുരം: വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനുള്ളില്‍ എസ് ഡി പി ഐയുടെ അഴിഞ്ഞാട്ടം. ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന് എഴുതിപ്പിടിപ്പിച്ചു. സംഭവത്തിൽ ഭക്തജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാകുന്നു.
ക്ഷേത്രത്തിന് നേർക്ക് നടന്ന ഈ അതിക്രമം നാട്ടിൽ വർഗ്ഗീയ കലാപമുണ്ടാക്കാനുള്ള ഇസ്ലാമിക ഭീകരവാദികളുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രതികളെ എത്രയും വേഗം പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് പെരുന്ത്ര ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലും ചുവരുകളിലുമാണ് എസ്ഡിപിഐ എന്ന് ഇംഗ്ലീഷില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് മുന്നിലെ മരച്ചുവട്ടില്‍ പച്ച പെയിന്റും വിതറിയിട്ടുണ്ട്. നേരത്തെ തിരുവനന്തപരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം അലങ്കോലമാക്കാനും എസ് ഡി പി ഐ ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് നിലവിലെ സംഭവം എന്നാണ് സൂചന.
ക്ഷേത്രങ്ങൾക്കെതിരായ അതിക്രമങ്ങൾ എന്ത് വിലകൊടുത്തും തടയുമെന്നും അക്രമികൾക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ബിജെപി വ്യക്തമാക്കി. എന്നാൽ സംഭവം എസ് ഡി പി ഐ നിഷേധിച്ചു.











