തിരുവനന്തപുരം: മകനും മരുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനിൽ പ്രവേശിച്ചു. ഫെയ്സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
“എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്” മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
Discussion about this post