ഡൽഹി: ഐക്യരാഷ്ട്ര സഭയുടെ മൂന്ന് നിർണ്ണായക സമിതികളിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക- സാമൂഹിക സമിതികളിലാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചത്. ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കമ്മീഷൻ, യുഎൻ വനിതാ എക്സിക്യൂട്ടീവ് ബോർഡ്, വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ബോർഡ് എന്നിവയിലാണ് ഇന്ത്യക്ക് സ്ഥിരാംഗത്വം.
https://twitter.com/IndiaUNNewYork/status/1384527379700277254?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1384527379700277254%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Fworld-news%2Frest-of-the-world-news%2Findia-elected-to-3-un-economic-and-social-principal-policy-making-bodies.html
അന്തർദേശീയ ക്രിമിനൽ കുറ്റങ്ങളിൽ നടപടിയെടുക്കാൻ ശേഷിയുള്ള സമിതിയാണ് ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കമ്മീഷൻ. ഇതിലെ അംഗത്വം ഇന്ത്യക്ക് മുതൽക്കൂട്ടാണ്. ദാരിദ്ര്യ നിർമ്മാർജ്ജനവും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തലുമാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ലക്ഷ്യം. കൊവിഡ് കാലത്തെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗത്വം.
സ്ത്രീശാക്തീകരണം, വനിതകളുടെ സാമൂഹ്യ- ആരോഗ്യ സംരക്ഷണം, സാമ്പത്തിക സ്വയം പര്യാപതത ഉറപ്പ് വരുത്തൽ തുടങ്ങിയവയാണ് യുഎൻ വനിതാ വിഭാഗത്തിന്റെ ലക്ഷ്യങ്ങൾ.
Discussion about this post