തൃശൂർ: നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി എത്തി വടക്കുന്നഥന്റെ തെക്കേ ഗോപുര നട തള്ളി തുറന്നതോടെ തൃശൂർ പൂരത്തിന് തുടക്കമായി. എറണാകുളം ശിവകുമാർ ആണ് ഇത്തവണ നെയ്തലക്കാവ് ഭാഗവതിയുടെ തിടമ്പ് ഏറ്റി തെക്കേഗോപുര നട തള്ളിത്തുറന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും തൃശൂർ പൂരം. രാവിലെ എട്ടുമണിയോടെ നെയ്തലക്കാവ് ഭഗവതിയുടെ പൂരം വിളമ്പര എഴുന്നള്ളത്ത് ആരംഭിച്ചു. പത്ത് മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ നെയ്തലക്കാവ് ഭഗവതി എത്തി. തുടർന്നാണ് വാദ്യങ്ങമേളങ്ങളുടെ അകമ്പടിയോടെ ഗോപുര വാതിൽ തള്ളിത്തുറന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ഇക്കുറി പൂരത്തിന് പ്രവേശനമില്ല. കര്‍ശന നിയന്ത്രണം വേണമെന്ന് പോലീസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ട സാഹചര്യത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു. പൂരം വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്തും. ഘടകപൂരങ്ങള്‍, മഠത്തില്‍വരവ്, ഇലഞ്ഞിത്തറ മേളം എന്നിവയും ഉണ്ടാകും.
Discussion about this post