ഡല്‍ഹി : ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിക്കും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജസ്റ്റിസ് എന്‍.വി. രമണ നാളെ രാഷ്‌ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും.
2019 നവംബര്‍ 18നാണ് ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി എസ്. എ. ബോബ്‌ഡെ ചുമതലയേറ്റത്. 2013 ഏപ്രില്‍ മുതല്‍ സുപ്രീംകോടതിയിലുണ്ട്. അയോദ്ധ്യ കേസ് വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച 9 അംഗ ബെഞ്ചിലും അംഗമായിരുന്നു.
പ്രശസ്ത അഭിഭാഷകന്‍ അരവിന്ദ് ശ്രീനിവാസ് ബോംബ്ഡെയുടെയും മുക്ത അരവിന്ദ് ബോംബ്ഡെയുടെയും മകനായി 24 ഏപ്രിൽ 1956ൽ നാഗ്പ്പൂരിൽ ജനിച്ച ബോംബ്ഡെ മുൻപ് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി മുംബൈ, മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി നാഗ്പൂർ, ദില്ലി സർവകലാശാല എന്നീ സ്ഥാപനങ്ങളിൽ ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു
കൊവിഡ് മൂലം വീഡിയോ കോണ്‍ഫറന്‍സ് വഴി കേസുകള്‍ കേട്ട് ചരിത്രം സൃഷ്‌ടിച്ച ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെയ്‌ക്ക് ഇന്ന് വിടവാങ്ങല്‍ ദിനത്തില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുന്നതും വെര്‍ച്വല്‍ രീതിയിലാണ്.
Discussion about this post