ഡല്‍ഹി: കോവിഡ് രണ്ടാം തരംഗ കാലത്തും രാജ്യത്ത് ആരും പട്ടിണിയിലാവില്ലെന്ന് ഉറപ്പ് നൽകുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം മെയ്, ജൂണ്‍ മാസങ്ങളില്‍ 5 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യങ്ങളാണ് അനുവദിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെ കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
“രാജ്യത്തെ 80 കോടി ഗുണഭോക്താക്കള്‍ക്കായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ വര്‍ഷവും കോവിഡ് മഹാമാരി ദുരിതം വിതച്ചപ്പോള്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. 26,000 കോടിയിലധികം രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്” അദ്ദേഹം വ്യക്തമാക്കി.
ദുരിതമനുഭവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കഴിയുന്നുണ്ട്. ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോവിഡ് മഹാമാരിക്കെതിരെ പോരാടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post