തിരുവനന്തപുരം: ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമമെന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്തി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നും ഓക്സിജന്‍ വിതരണം ചെയ്യാനും കൊണ്ടു പോകാനുമുള്ള സിലിണ്ടറുകളും ഇന്ധനടാങ്കറുകളുമാണ് ഇല്ലാത്തതാണെന്ന് സന്ദീപ് വാര്യര്‍ അവകാശപ്പെട്ടത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപ് വാര്യരുടെ വാക്കുകളിലൂടെ:
ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമമില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ പ്രശ്നം ഓക്സിജന്‍ വിതരണം ചെയ്യാനും കൊണ്ടു പോകാനുമുള്ള സിലിണ്ടറുകളും ഇന്ധനടാങ്കറുകളുമാണ് ഇല്ലാത്തതാണ്. വ്യവസായ ആവശ്യത്തിനുള്ള ഓക്സിജനായാലും ആരോഗ്യആവശ്യങ്ങള്ക്കുള്ള ഓക്സിജനായാലും ഇന്ത്യയില്‍ ആവശ്യത്തിനുണ്ട്. ഇതിന്‍്റെ സപ്ലൈ മാത്രമാണ് പ്രശ്നം. ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷം മുന്‍പ് പ്രത്യേക ഏജന്‍സി വഴി കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.
Discussion about this post