Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല; വിവാഹം, മരണാനന്തരചടങ്ങ്, ആരാധനാലയങ്ങള്‍, തിയേറ്റർ, ഷോപ്പിംഗ് മാൾ, ജിം, ബാർ എല്ലായിടത്തും കർശന നിയന്ത്രണം 

by Brave India Desk
Apr 26, 2021, 06:22 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടെന്നാണ് ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷി യോ​ഗത്തിലെ തീരുമാനം.

‘വോട്ടെണ്ണല്‍ ദിവസം ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്‍റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. ഇവര്‍ രണ്ട് ഡോസ് വാക്സീൻ എടുത്തവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.

Stories you may like

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘അത് ഗായത്രി മന്ത്രമല്ല മറിച്ച് ഉപനിഷത്താണ്:ഐ.ഐ.ടി ദില്ലിയിലെ സംസ്കൃത ശ്ലോകത്തിൽ വിവാദമുണ്ടാക്കി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്

വോട്ടെണ്ണലിന് പിന്നാലെ ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ജനങ്ങള്‍ ഒഴിവാക്കണം.

വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങുകൾക്ക് പരമാവധി 20 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ സാധിക്കുക.

ആരാധനാലയങ്ങളിലും കർശനനിയന്ത്രണം വേണം. റമദാനിൽ പള്ളികളിൽ ആളുകൾ കൂടിയേക്കാം. ഇന്നത്തെ സാഹചര്യത്തിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം വീണ്ടും ചുരുക്കണം. ഇക്കാര്യം ജില്ലാ കളക്ടർമാർ മതനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം. നമസ്കരിക്കാൻ പോകുന്നവർ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളത്തിന് പകരം ടാപ്പ് ഉപയോഗിക്കണം.

ക്ഷേത്രങ്ങളിൽ തീർത്ഥജലവും ഭക്ഷണവും നൽകുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണം. ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപ്പന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും. എല്ലാ യോഗങ്ങളും ഓൺലൈനായി മാത്രമേ നടത്താവൂ.

സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരായാൽ മതി. ആരോഗ്യം, റവന്യൂ, പൊലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവ എല്ലാ ദിവസവും പ്രവർത്തിക്കണം. സ്വകാര്യ ഓഫിസുകളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം.

ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. വാരാന്ത്യ ലോക്ക്ഡൗണില്‍ അവശ്യസർവീസുകൾ മാത്രമേ ഉണ്ടാകു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ ശനിയാഴ്ച അവധിയാകും. സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. ഹോസ്റ്റലുകളിൽ കർശനനിയന്ത്രണമാണ്.

കൊവിഡ് ചട്ടം പാലിക്കാത്ത മാർക്കറ്റുകളും മാളുകളും പൂർണമായും അടയ്ക്കും. കൊവിഡ് വ്യാപനത്തോത് അനുസരിച്ച് അടച്ചിടൽ കൂടുതൽ ദിവസത്തേക്ക് വേണമെങ്കിൽ തുടരും.

രാത്രികാല നിയന്ത്രണത്തിൽ ഒരു ഒത്തുചേരലും പാടില്ല. എന്നാൽ അവശ്യസേവനങ്ങൾ, ആശുപത്രികൾ, മരുന്നുഷാപ്പുകൾ, മാധ്യമങ്ങൾ, പാൽവിതരണം എന്നിവയ്ക്ക് ഒഴിവ് നൽകും. കടകളും ഹോട്ടലുകളും 7.30 വരെയാണ് പ്രവർത്തിക്കുന്നത്. അത് തുടരും. രാത്രി 9 മണി വരെ റസ്റ്റോറന്‍റുകൾക്ക് പാർസൽ നൽകാം’ ഇത്രയുമാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ സർവ്വകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങൾ.

Tags: Covid 19Covid 19 Keralacovid protocolChief minister conference
Share1
Tweet
SendShare

Latest stories from this section

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടി. ജി. മോഹൻദാസിന് ജാമ്യം

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

Discussion about this post

Latest News

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies