ഐഎസ്എഫിനെ ബംഗാളിലെ മുസ്‍ലിങ്ങളുടെ മാത്രം പ്രസ്ഥാനമായി കാണുന്നത് ശരിയല്ലെന്നും, മമത ബാനര്‍ജി ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്നും പ്രമുഖ മുസ്‍ലിം പുരോഹിതനും, പാര്‍ട്ടി സ്ഥാപകനായ അബ്ബാസ് സിദ്ദിഖി പറഞ്ഞു. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് നിർണ്ണായക ശക്തിയായേക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഫുര്‍ഫുറ ശരീഫിലെ ചെറുപ്പക്കാരനായ പീര്‍സാദ അബ്ബാസ് സിദ്ദിഖിയാണ് പാര്‍ട്ടിയുടെ എല്ലാം. അണികളുടെ ബായ്ജാന്‍. തീപ്പൊരി പ്രാസംഗികന്‍. മമത ബാനര്‍ജിക്കൊപ്പം നില്‍ക്കുന്ന മുസ്‍ലിംവോട്ടുകളിലാണ് അബ്ബാസ് സിദ്ദിഖിയുടെ ഉന്നം. അതുകൊണ്ടുതന്നെ ബിജെപിയേക്കാള്‍ വിമര്‍ശിക്കുന്നത് ടിഎംസിയെയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സിമുല്‍ സോറനെയാണ് അബ്ബാസ് സിദ്ദിഖി പാര്‍ട്ടി അധ്യക്ഷനാക്കിയത്.
എഎസ്എഫുമായി സഖ്യമുണ്ടാക്കിയത് വിശാല മതേതര കാഴ്ച്ചപ്പാടോടുകൂടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സുര്‍ജകാന്ത മിശ്ര പ്രതികരിച്ചു. 27.01 ശതമാനമാണ് ബംഗാളിലെ മുസ്ലിം ജനസംഖ്യ. മുസ്ലിം വോട്ട്ബാങ്ക് പിളര്‍ത്തി ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് സിപിഎമ്മും കോണ്‍ഗ്രസും ഐഎഎസ്എഫിനെ ഒപ്പം നിര്‍ത്തിയത്. തൂക്കുസഭ വന്നാല്‍ മഹാസഖ്യം നിര്‍ണായക ശക്തിയാകുമെന്നും അബ്ബാസ് സിദ്ദിഖി ഉപമുഖ്യമന്ത്രിയാകുമെന്നും പ്രചാരണമുണ്ട്.ഐഎസ്എഫിന്‍റെ സാന്നിധ്യം ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ബിജെപിയിേലയ്ക്ക് പോകാതെ അവശേഷിച്ച സിപിഎമ്മിന്‍റെ വോട്ടുകള്‍ അബ്ബാസ് സിദ്ദിഖി നഷ്ടപ്പെടുത്തുമോയെന്നാണ് ആശങ്ക.
Discussion about this post