തായ്പേയ്: കോവിഡ് വ്യാപനം തുടരുന്ന ഇന്ത്യന്‍ ജനതക്ക് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. തായ്വാനാണ് ഒടുവിലായി സഹായം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. വൈകാതെ തന്നെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്വാന് ഉറപ്പുനല്‍കി.
‘ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റു ഉപകരണങ്ങളും ഉള്‍പ്പെടുന്ന ഞങ്ങളുടെ ആദ്യത്തെ കയറ്റുമതി ഈ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ചൈന എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെടുമെന്ന് തായ്വാന് ഉപ വിദേശകാര്യ മന്ത്രി മിഗുവല്‍ സാവോ അറിയിച്ചു.
‘കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണക്കാന്‍ തായ്വാന് പ്രതിജ്ഞാബദ്ധരാണ്. ‘ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തായ്വാന് വിദേശകാര്യ മന്ത്രി ജോസഫ് വു, ഇന്ത്യ – തായ്പേയ് അസോസിയേഷന് ഡയറക്ടര്‍ ജനറല്‍ ഗൗരംഗലാല്‍ ദാസിന് കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. കൂടാതെ അടിയന്തരാവശ്യത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യാനായി മന്ത്രാലയം പ്രാദേശിക കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് അംബാസഡറുടെ ട്വീറ്റ് വന്നത്. ഇന്ത്യക്ക് സഹായം അയക്കുന്നതില്‍ അമേരിക്ക കാലതാമസം വരുത്തിയെന്ന് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. പിന്നീടാണ് യുഎസ് സഹായം എത്തിയത്.
Discussion about this post