തിരുവനന്തപുരം: തീവണ്ടിക്കുള്ളിൽ യുവതിക്ക് നേരെ വീണ്ടും അതിക്രമം. ഐലന്‍ഡ് എക്‌സ്പ്രസിലാണ് യുവതിക്ക് നേരെ പീഡന ശ്രമമുണ്ടായത്. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
കൈവശമുണ്ടായിരുന്ന സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എ.സി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആർ പി എച്ച് ജോൺസണെ സമീപിച്ചപ്പോൾ ഇയാൾ കയറി പിടിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി റെയിൽവേ അറിയിച്ചു.
കഴിഞ്ഞ ദിവസവും ഓടുന്ന തീവണ്ടിയ്ക്കുള്ളിൽ യുവതിക്ക് നേരെ ആക്രമണം നടന്നിരുന്നു. യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടൻ പിടിയിലായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്നു പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റിരുന്നു. ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം.











