തിരുവനന്തപുരം: മാവോയിസ്റ്റുകളെ തോക്കിന്‍കുഴലിലൂടെയല്ല നേരിടേണ്ടതെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സര്‍ക്കാര്‍ ആയുധവേട്ട നടത്തുന്നത് ശരിയല്ല. ആശയപരമായ ചര്‍ച്ചകളിലൂടെയാണ് മാവോയിസ്റ്റുകളെ നേരിടേണ്ടത്. പത്തോ ഇരുപതോ മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കേണ്ടതില്ല. ആദിവാസി അനുകൂല ബ്ലേഡ് വിരുദ്ധ നിലപാടാണ് മാവോയിസ്റ്റുകളുടേത്. മാവോയിസ്റ്റുകളുടെ പേരില്‍ ആയുധ സംഭരണം നടത്തുന്നത് ശരിയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Discussion about this post