ബംഗാൾ: ആദ്യഘട്ട വോട്ടെണ്ണൽ ലീഡുകൾ പുറത്തുവന്നുകൊണ്ടിരിയ്ക്കുമ്പോൾ ബംഗാളിൽ നന്ദിഗ്രാമിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിയിലെ സുവേന്ദു അധികാരിയേക്കാൾ പിന്നെലെന്ന് സൂചന. ബംഗാളിൽ ബിജെപി 29 സീറ്റിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്സ് 20 സീറ്റിലും ലീഡ് ചെയ്യുന്നു.
നന്ദിഗ്രാമിൽ അന്നത്തെ ഭരണകക്ഷിയായ സിപിഎം നേതൃത്വത്തിൽ നടന്ന സ്ഥലമെടുപ്പിനെതിരേ ശക്തമായ പ്രതിരോധനായകനായി തൃണമൂൽ കോൺഗ്രസ്സ് നേതൃനിരയിലെത്തിയയാളാണ് സുബേദു അധികാരി. പിന്നീട് മമതയുമായി തെറ്റി ബിജെപിയിലെത്തി.
തൃണമൂൽ കോൺഗ്രസ്സ് എന്ന പാർട്ടിയുടെ തന്നെ വാട്ടർലൂ ആയി നന്ദിഗ്രാം മാറുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Discussion about this post