കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടു. 1957 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്.
നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു. “നന്ദിഗ്രാം ജനത അവര്‍ക്ക് ആവശ്യമുള്ള വിധി നല്‍കട്ടെ, ഞാന്‍ അത് അംഗീകരിക്കുന്നു. വലിയ വിജയത്തിന് ആവശ്യമായ ഒരു ത്യാഗമായിരുന്നു നന്ദിഗ്രാം. ഞങ്ങള്‍ ഈ സംസ്ഥാനം നേടി,” മമത പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മമത ബാനര്‍ജി വീല്‍ ചെയര്‍ ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് വീല്‍ ചെയറിലായ മമത ആദ്യമായാണ് നടന്നു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ഇതിനിടെ ബംഗാളില്‍ സ്വാധീനം വര്‍ധിപ്പിച്ചതില്‍ വിറളി പിടിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകള്‍ തീയിട്ട് നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post