പൂനെ: കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വെന്റിലേറ്ററിന് കൈക്കൂലി ആവശ്യപ്പെട്ട മൂന്ന് ഡോക്ടർമാരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയുടെ കുടുംബാംഗങ്ങളിൽ നിന്നും ഒരു ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പൂനെയിലെ പിമ്പ്രി ചിഞ്ച്വാഡ് മേഖലയിലായിരുന്നു സംഭവം.
പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. അതേസമയം ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. റെംഡിസിവർ മരുന്നുകളുടെയും ഓക്സിജന്റെയും മറ്റ് മെഡിക്കൽ സേവനങ്ങളുടെയും പൂഴ്ത്തി വയ്പും കരിഞ്ചന്തയും ഒരിക്കലും അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാകുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത്.
Discussion about this post