ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. 3 ഭീകരരെ സൈന്യം വകവരുത്തി. ഷോപിയാനിലെ കനിഗാമിൽ സൈന്യത്തിന്റെ വലയിലകപ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടത്. കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും കൂട്ടാക്കാതെ ഇവർ സൈനികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഇവരെ കൊലപ്പെടുത്തിയത്.
അൽ ബദർ ഭീകരസംഘടനയിലെ പുതുതായി അംഗങ്ങളായ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഭീകരരെ അനുനയിപ്പിക്കാൻ പൊലീസും സൈനികരും പരമാവധി ശ്രമിച്ചു. എന്നിട്ടും കൂട്ടാക്കാതെ ആക്രമണത്തിന് മുതിർന്നതോടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
കീഴടങ്ങാനുള്ള നിർദ്ദേശം നിരസിച്ച ഭീകരർ സംയുക്ത സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണത്തിന് മുതിർന്നതോടെയാണ് സൈന്യം ഇവർക്ക് നേരെ നിറയൊഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post