നാഗ്പട (മഹാരാഷ്ട്ര) : 21 കോടി രൂപ വിലമതിക്കുന്ന 7 കിലോ 100 ഗ്രാം പ്രകൃതിദത്ത യുറേനിയവുമായി രണ്ടുപേരെ മഹാരാഷ്ട്രയിലെ നാഗ്പട യൂണിറ്റ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുംബൈയിൽ.അറസ്റ്റ് ചെയ്തു. ജിഗാർ ജയേഷ് പാണ്ഡ്യ (27), അബു താഹിർ അഫ്സൽ ഹുസൈൻ ചൗധരി (31) എന്നിവരാണ് അറസ്റ്റിലായത്.
താനെ നിവാസിയായ ജിഗാർ പാണ്ഡ്യയെ യുറേനിയം കഷണങ്ങൾ വിൽക്കാൻ പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായതെന്ന് ഏജൻസി അറിയിച്ചു. പ്രതിയുടെ കയ്യിൽ നിന്ന് യുറേനിയം കഷണങ്ങൾ വാങ്ങിയ മങ്കുർദ് നിവാസിയായ അബു താഹിറിന്റെ പേര് ചോദ്യം ചെയ്യലിൽ ജിഗാർ വെളിപ്പെടുത്തുകയായിരുന്നു.
കണ്ടെടുത്ത യുറേനിയം മുംബൈയിലെ ട്രോംബെയിലുള്ള ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലേക്ക് (ബാർക്ക്) അയച്ചിട്ടുണ്ട്. ഇത് പ്രകൃതിദത്ത യുറേനിയം ആണെന്ന് സ്ഥിരീകരിച്ചു. ഇത് ഉയർന്ന റേഡിയോ ആക്ടിവും, മനുഷ്യജീവിതത്തിന് അപകടകരമായതുമാണ്.
ബുധനാഴ്ച നാഗ്പൂരിലെ ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഓഫ് എക്സ്പ്ലോറേഷൻ ഓഫ് റിസർച്ച്, സെൻട്രൽ റീജിയണൽ ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റോമിക് എനർജി ആക്റ്റ് -1962 ലെ വ്യവസ്ഥകൾ പ്രകാരം എടിഎസ് കേസ് രജിസ്റ്റർ ചെയ്തു.
രണ്ട് പ്രതികളെയും ബുധനാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കി. മെയ് 12 വരെ എടിഎസിന്റെ കസ്റ്റഡിയിൽ വിട്ടു.
Discussion about this post