കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍. ബംഗാളിലെ മനുഷ്യാവകാശ ലംഘനങ്ങളും തൃണമൂല്‍ അക്രമികള്‍ നടത്തുന്ന നരനായാട്ടും കേരളത്തിലെ മാധ്യമങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും സാംസ്‌കാരിക നായകരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മമത നിയന്ത്രിക്കുന്ന പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. തൃണമൂല്‍ പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്തവര്‍ക്ക് ബംഗാളില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബിജെപി പ്രവർത്തകർ മാത്രമല്ല സിപിഎമ്മുകാരും കോണ്‍ഗ്രസ്സുകാരും ആക്രമിക്കപ്പെടുകയോ സ്വന്തം ദേശത്തു നിന്ന് അടിച്ചോടിക്കപ്പെടുകയോ ചെയ്യുന്നു. അവര്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ അഭയം തേടുകയാണെന്നും പി സുധീർ പറഞ്ഞു.
ആക്രമിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രമന്ത്രി വി.മുരളീധരനും സംഘവും അവിടെയെത്തിയത്. അദ്ദേഹത്തിനെതിരെ ഉണ്ടായ അക്രമം അപലപനീയമാണ്. കേന്ദ്രമന്ത്രിക്കു പോലും സ്വൈര്യമായി സഞ്ചരിക്കാന്‍ കഴിയാത്ത തരത്തില്‍ ബംഗാളിലെ ക്രമസമാധാനനില തകര്‍ന്നതായും അഡ്വക്കേറ്റ് പി സുധീർ ചൂണ്ടിക്കാട്ടി. ബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാരിന്റെ മനുഷ്യക്കുരുതിക്കെതിരെയും കേന്ദ്ര മന്ത്രി വി.മുരളീധരനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടികജാതിമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post