കോട്ടയം: അന്തരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ മൃതദേഹം സംസ്കരിച്ചു. ഏറ്റുമാനൂർ ചെറുവാന്തൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലായിരുന്നു സംസ്കാരം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.
കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ഡെന്നിസ് ജോസഫ് ആശുപത്രിയില്‍ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ആദ്ദേഹം സംവിധായകൻ എന്ന നിലയിലും പ്രശസ്തനായിരുന്നു.
നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.













Discussion about this post