ആലപ്പുഴ: അന്തരിച്ച മുൻ മന്ത്രിയും കേരള രാഷ്ട്രീയത്തിലെ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വവുമായ കെ ആർ ഗൗരിയമ്മയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴയിലെ വലിയചുടുകാട് ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. ഗൗരിയമ്മയുടെ ആഗ്രഹപ്രകാരം ടി വി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന്റെ തൊട്ടടുത്തായിരുന്നു മൃതദേഹം സംസ്കരിച്ചത്.
അയ്യൻകാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. തുടർന്ന് ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്‍ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. ഒടുവിൽ വലിയ ചുടുകാട് ശ്മശാനത്തിൽ അന്ത്യകർമ്മങ്ങൾ.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗൗരിയമ്മ. ഗവർണ്ണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ള പ്രമുഖരെല്ലാം ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
Discussion about this post