ന്യൂഡൽഹി : വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ ഒഴിവാക്കി കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. പാർട്ടി നിസ്സഹകരണം പ്രഖ്യാപിച്ച ചാനലുമായി സഹകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്തിയുടെ ഔദ്യോഗിക വാർത്താ സമ്മേളനമല്ലേ എന്ന ചോദ്യത്തിനും മുരളീധരൻ വ്യക്തമായ മറുപടി നൽകി.
ഔദ്യോഗികമായാലും അനൗദ്യോഗികമായാലും ഞാൻ ബിജെപി നേതാവാണ്. പാർട്ടിയുടെ കേരള ഘടകം ബഹിഷ്കരിക്കുന്ന ചാനലിനെ പത്രസമ്മേളനത്തിൽ വിളിക്കാൻ കഴിയില്ല. ഗാന്ധിജി നിസ്സകരണം പ്രഖ്യാപിച്ച രാജ്യമാണിതെന്നും ആ രീതിയിൽ പ്രതിഷേധം നടത്താൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ഫ്രാക്ഷനുകൾ മാദ്ധ്യമങ്ങളിൽ കയറി സിപിഎമ്മിനു അനുകൂലമായി ക്യാപ്സൂൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനെ പത്രസമ്മേളനത്തിൽ നിന്നൊഴിവാക്കി കേന്ദ്രമന്ത്രി
Posted by Brave India News TV on Wednesday, May 12, 2021
ബംഗാളിലെ തൃണമൂൽ അക്രമ പരമ്പരകളുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിൽ വിളിച്ച പ്രേക്ഷകയോട് രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയതിനെതിരെയാണ് ബിജെപിയും ആർ.എസ്.എസ് അനുബന്ധ സംഘടനകളും ബഹിഷ്കരണം പ്രഖ്യാപിച്ചത്.
ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന പ്രേക്ഷകയുടെ ചോദ്യത്തിനാണ് ഏഷ്യാനെറ്റിന്റെ മാദ്ധ്യമ പ്രവർത്തക രാജ്യവിരുദ്ധമായി പ്രതികരിച്ചത്. ബംഗാളിൽ തൃണമൂൽ നടത്തിയ വ്യാപക അക്രമങ്ങളും പീഡനങ്ങളും കൊള്ളയടിക്കലും കേരളത്തിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നില്ല. എല്ലാ പ്രതിപക്ഷ കക്ഷികളുടേയും പ്രവർത്തകർക്ക് നേരേ തൃണമൂൽ ആക്രമണം നടത്തിയിരുന്നു.
കണ്ട സംഘികൾ കൊല്ലപ്പെടുന്നത് കൊടുക്കേണ്ട കാര്യമില്ലെന്നും, ബംഗാൾ പാകിസ്താനിലാണെന്നും മാദ്ധ്യമ പ്രവർത്തക പ്രതികരിച്ചു. മാന്യമായ രീതിയിൽ കാര്യം അന്വേഷിച്ച പ്രേക്ഷകയോട് മോശമായി പെരുമാറിയ പി.ആർ പ്രവീണ എന്ന മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ കണ്ണിൽ പൊടിയിടുന്ന രീതിയിൽ നടപടിയെടുത്തെന്നാണ് ആരോപണം.
Discussion about this post