സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. കോവിഡിന്റെ രണ്ടാ തരംഗവും സംസ്ഥാനത്തെ കനത്ത മഴയും ചൂണ്ടിക്കാട്ടി ശോഭ ഇടതുമുന്നണിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
എന്തുകൊണ്ടാണ് മന്ത്രിസഭ രൂപീകരണം വൈകുന്നതെന്ന ചോദ്യം ഉന്നയിച്ച ശോഭ സുരേന്ദ്രന് ഇത്തരമൊരു പശ്ചാത്തലത്തില്‍ കാവല്‍ മന്ത്രിസഭ അപര്യാപ്തമാണെന്നും മന്ത്രിസഭാ രൂപീകരണം വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പ് സമവാക്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യത പിണറായി വിജയനുണ്ടെന്നും ശോഭ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ മാസം 20നാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
സംസ്ഥാനത്ത് കോവിഡ് മഹാമാരിക്ക് പുറമേ കനത്ത മഴയും എത്തിയതോടെ സര്‍ക്കാര്‍ തലത്തിലുള്ള ആസൂത്രണത്തിനും ജനങ്ങളുമായിട്ടുള്ള ഇടപെടലിനും കാവല്‍ മന്ത്രിസഭ അപര്യാപ്തമാകുകയാണ്. മത്സരിക്കാന്‍ സീറ്റ് പോലുമില്ലാതെ പോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്? അതുകൊണ്ട് കഴിയുന്നത്രയും വേഗം മന്ത്രിസഭ രൂപീകരിക്കുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.
ഗ്രൂപ്പ് സമവാക്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യതയും പിണറായി വിജയനുണ്ട്. ഒരു പാന്‍ഡമിക്ക് എമര്‍ജന്‍സി നേരിടുന്ന സമൂഹം തങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരില്‍ നിന്ന് അത്രയെങ്കിലും നീതി അര്‍ഹിക്കുന്നുണ്ട്.
Discussion about this post