ഡൽഹി: വീരസവർക്കറെ അപമാനിച്ചെഴുതിയ ലേഖനം പ്രസിദ്ധീകരിച്ചതിന് മാപ്പ് പറഞ്ഞ് ദി വീക്ക് മാസിക. 2016 ൽ എഴുതിയ ലേഖനത്തിലെ പരാമർശങ്ങൾക്കാണ് അഞ്ച് വർഷങ്ങൾക്ക് ശേഷം മാസിക മാപ്പ് പറഞ്ഞിരിക്കുന്നത്.
2016 ജനുവരിയിലെ ദി വീക്ക് മാസികയിൽ നിരഞ്ജൻ ടക്‌ലേ എഴുതിയ ലേഖനമായിരുന്നു വിവാദമായത്. ലേഖനത്തിന്റെ ഉള്ളടക്കം തെറ്റിദ്ധരിക്കപ്പെടുകയും, ദുർവ്യാഖ്യാനിക്കപ്പെടുകയും, സവർക്കറുടെ അന്തസ്സിന് കോട്ടംവരുത്തുകയും ചെയ്തിരുന്നു. സവർക്കറുടെ ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ വസ്തുതകൾ മറച്ചുവെച്ചെഴുതിയ ലേഖനത്തിനെതിരെ അദ്ദേഹത്തിന്റെ കൊച്ചു മകൻ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. കേസ് പിൻവലിക്കണമെങ്കിൽ മാസിക ക്ഷമാപണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
‘വീരസവർക്കറെ ഞങ്ങൾ ബഹുമാനിക്കുന്നു. ലേഖനം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയും, ക്ഷമ ചോദിക്കുകയും ചെയ്യുന്നു‘. ഇപ്രകാരമായിരുന്നു അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ദി വീക്കിന്റെ ക്ഷമാപണം.
Discussion about this post