കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കാനൊരുങ്ങവേ വിവാദങ്ങളും തലയുയർത്തുന്നു. തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച മുന്‍ ഡിവൈഎഫ്ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. എ എൻ ഷംസീറിനെ തഴഞ്ഞ് ബേപ്പൂര്‍ നിന്നും വിജയിച്ച മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാനുള്ള തീരുമാനമാണ് മുഖ്യമന്ത്രി നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ആരോപണം. മരുമകന് വേണ്ടി മുഖ്യമന്ത്രി കഴിവും അര്‍ഹതപ്പെട്ടതുമായ ഷംസീറിനെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിമാര്‍ ആരെല്ലാം വേണമെന്ന കാര്യത്തില്‍ തീരുമാനമായി. രണ്ടാം പിണറായി മന്ത്രിസഭയില്‍ കണ്ണൂരില്‍ നിന്നും ആകെയുള്ളത് 4 മന്ത്രിമാരെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ കഴിഞ്ഞ തവണ അഞ്ച് മന്ത്രിമാര്‍ കണ്ണൂരില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ അത് നാലായി കുറയുമെന്നാണ് ലഭിക്കുന്ന സൂചന. കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രി സ്ഥാനം ലഭിക്കാത്തതും കണ്ണൂരില്‍ നിന്നുളള മന്ത്രിമാരുടെ എണ്ണം കുറഞ്ഞൂവെന്നതും വിവാദങ്ങളിലേക്കാണ് നയിക്കുന്നത്.
ഇത്തവണ മുഖ്യമന്ത്രിയ്ക്ക് പുറമെ എം.വി ഗോവിന്ദന് നവാഗതനായി മന്ത്രിസഭയിലെത്തും. എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. ഗണേഷ് കുമാര്‍ ഇത്തവണ മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post