കൊച്ചി:മദ്യനയത്തില്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീലുകള്‍ ഡിവിഷന് ബഞ്ച് ഇന്ന് പരിഗണിക്കും. ബാറുടമകളും, സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലുകളാണ് പരിഗണിക്കുന്നത്.
ഫോര്‍ സ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരെയാണ് ബാറുടമകള്‍ അപ്പീല്‍ നല്‍കിയികരിക്കുന്നത്. ഫോര്‍ സ്റ്റാറിന് അനുമതി നല്‍കിയതിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍.മദ്യനയത്തില്‍ പുനരാലോചന നടക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. റ്റുസ്റ്റാര്, ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് ഈമാസം 20 വരെയാണ് പ്രവര്‍ത്തനാനുമതി.
Discussion about this post