തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് ഇനി സുവർണ്ണകാലമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. വി ശിവന്‍കുട്ടിയെ പൊതുവിദ്യാഭ്യാസ മന്ത്രിയായി തീരുമാനിച്ചതിനെ പരിഹസിച്ച് എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ സുവര്‍ണ്ണകാലം
പ്രൊഫ. മുണ്ടശ്ശേരിയില്‍ നിന്ന് സിഐടിയു നേതാവിലേക്ക്…
സ്കൂള്‍ കുട്ടികള്‍ക്ക്
കായിക പരിശീലനം… കയ്യാങ്കളി… തെറിപ്പാട്ട്.. തുടങ്ങിയ നൈപുണ്യ പരിശീലനത്തിന് സാധ്യത
ഇതിലൂടെ പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്ക് തടയാനുള്ള വിപ്ലവകരമായ …
ഇടതുപക്ഷ സമീപനം ശക്തിപ്പെടുത്തും!!!!! മാത്രമല്ല കേരളത്തിലെ പൊതുവിദ്യാഭ്യാസം നേടിയ മികവിന്റെ അക്കൗണ്ട് പൂട്ടിക്കാന്‍ ഇതിലും പ്രഗല്ഭനായ മറ്റൊരു മന്ത്രിയെ കിട്ടാനില്ലാ എന്ന് ഇടത് പാക്കനാര്മാര്ക്ക് പാടിപുകഴ്ത്തുകയുമാകാം…..
https://www.facebook.com/advssuresh/photos/a.551279835006593/2284992644968628/?type=3
Discussion about this post