തിരുവനന്തപുരം: കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപിലെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം നാളെയോടെ രൂപമെടുക്കും. ഇതേതുടര്‍ന്ന് കേരളത്തില്‍ പരക്കേ മഴയായിരിക്കുമെന്നും അറിയിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയില്‍ തീരദേശ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്കി. എന്‍.ഡി.ആര്.എഫ്, കോസ്റ്റ് ഗാര്‍ഡ്, ഐ.എന്‍.എസ് ചിലിക, ഡി.ജി പോലീസ്, ഡി.ജി ഫയര്‍ സര്‍വീസ് എന്നിവരുമായി ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്ര മൊഹപത്ര കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ചയോടെ ന്യുനമര്‍ദ്ദം ‘യാസ്’ ചുഴലിക്കാറ്റായി മാറുമെന്നാണ് സൂചന. അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് നാവിക സേനയ്ക്കും തീരദേശ സേനയ്ക്കും നിര്‍ദേശം നല്കി.
Discussion about this post