ലഖ്നൗ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ച അംഗനവാടി ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുക. സംസ്ഥാനത്ത് 72 അംഗനവാടി പ്രവര്‍ത്തകരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇക്കാര്യം അറിയിച്ച് സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കി.
ജില്ലാ മജിസ്ട്രേറ്റുമാര്‍ മുഖാന്തരമാകും തുക കുടുംബങ്ങള്‍ക്ക് നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ആകെ 441 അംഗനവാടി ജീവനക്കാരാണ് യുപിയില്‍ ഉള്ളത്. ഇതില്‍ 426 പേര്‍ക്കും രോഗം ബാധിച്ചിരുന്നു.
Discussion about this post