Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സതീശന് ആശംസകൾ നേർന്ന് പിൻവാങ്ങുന്നു, തന്റെ പ്രവർത്തനങ്ങൾ കാലം വിലയിരുത്തട്ടെ‘; രമേശ് ചെന്നിത്തല

by Brave India Desk
May 25, 2021, 09:43 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നാട് ഉറങ്ങുമ്പോഴും ജനങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു. കണ്ണും കാതും കൂര്‍പ്പിച്ച് നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനം കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കില്ല എന്നാണ് വിശ്വാസമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണമായും ജനങ്ങള്‍ക്കുവേണ്ടി നിര്‍വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇന്ന് രണ്ടാം നിരയിലേക്ക് താൻ പിന്‍വാങ്ങുന്നത്. എത്രമാത്രം പിന്തുണ എന്റെ പ്രവര്‍ത്തനങ്ങളില്‍ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

അനുഭവസമ്പത്തുള്ള പ്രഗല്‍ഭനായ വിഡി സതീശന്‍ എന്ന കൊച്ചനുജന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് നടത്തിയത്. സഭാതലം പരിപൂര്‍ണമായി ഇതിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

താൻ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കേരള ജനതയുടെ നന്മയ്ക്കുവേണ്ടിയുള്ളതായിരുന്നു. സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും വഴിവിട്ട പ്രവര്‍ത്തനത്തിനും എതിരായിട്ടുള്ള നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയത്. ദുരന്തങ്ങളുടെ മറവില്‍ സര്‍ക്കാര്‍ നടത്തിയ കൊള്ളകള്‍ തുറന്നുകാണിക്കാന്‍ മുന്നോട്ട് വരേണ്ടി വന്നുവെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

പ്രളയഫണ്ട് തട്ടിച്ചു സ്വന്തം പോക്കറ്റിലാക്കിയവര്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും. ദുരന്തങ്ങളുടെ മുമ്പില്‍ വിറങ്ങലിച്ചു നിന്ന ജനത അഴിമതികള്‍ക്കും കൊള്ളക്കും രണ്ടാം പരിഗണന മാത്രമാണ് നല്‍കിയത്. എന്നാല്‍ അതിന്റെ അര്‍ത്ഥം ഇവര്‍ നടത്തിയ എല്ലാ അഴിമതികളും ജനം മറന്നു എന്നല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരിനെ തുറന്നു കാണിച്ച മികച്ച പ്രതിപക്ഷമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രതിപക്ഷ പ്രവര്‍ത്തനത്തെ ചരിത്രകാരന്മാര്‍ വിലയിരുത്തുമെന്ന് പ്രത്യാശിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: ramesh chennithalav.d satheesan
Share1TweetSendShare

Latest stories from this section

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

Discussion about this post

Latest News

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

സിംബാവേ, വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

സിംബാവേ, വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies