തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കും. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകളിൽ പങ്കെടുക്കാം.
ജൂൺ ഒന്നിന്, ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതേസമയം പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും ഇതേ വരെ പൂർത്തിയായിട്ടില്ല. ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്താനും തീരുമാനമായി.
സംസ്ഥാനത്തെ കോളേജുകളിലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ ധാരണയായി. ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകൾ നടത്തും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കും.
ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച് യുജിസി പുറത്തിറക്കിയ കരട് രൂപരേഖ ജൂണ്‍ മൂന്നിനകം വിസിമാരുടെ യോഗം ചര്‍ച്ച ചെയ്യും. തുടർന്ന് നിര്‍ദേശങ്ങള്‍ യുജിസിയെ അറിയിക്കും. എന്നാൽ ഓഫ്‌ലൈന്‍ പരീക്ഷകള്‍ക്കാണ് കൂടുതല്‍ സര്‍വകലാശാലകളും താത്പര്യം പ്രകടിപ്പിച്ചത് എന്നാണ് വിവരം.
Discussion about this post