ഇടുക്കി: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സേവനത്തിന്റെ മഹാമാതൃകയായി സേവാഭാരതി. കൊവിഡ് രോഗികൾക്കും ദുരിത ബാധിതർക്കും ആശ്രയമായി സേവാഭാരതിയുടെ കൊവിഡ് കെയർ സെന്റർ ഇടുക്കിയിലെ വട്ടവടയിൽ പ്രവർത്തനമാരംഭിച്ചു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടുക്കിയിലെ വട്ടവട ഗ്രാമപഞ്ചായത്തിൽ കൊറോണ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ സംവിധാനം ഒരുക്കുന്നതിന് പ്രാമുഖ്യം നൽകിയാണ് മൂന്നു നിലകളുള്ള സാമൂഹ്യ കേന്ദ്രം സേവാഭാരതി പൂർണ്ണ സജ്ജമാക്കി നൽകിയിരിക്കുന്നത്. കേന്ദ്രത്തിൽ നാൽപതോളം കിടക്കകൾ ഇതിനോടകം തയ്യാറായി കഴിഞ്ഞതായും സേവാഭാരതി അറിയിച്ചു.
സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് മുപ്പതോളം സേവാഭാരതി പ്രവർത്തകർ കർമ്മനിരതരായി സദാസമയവും പ്രവർത്തിക്കുന്നതായും സേവാഭാരതി വ്യക്തമാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ എസ് ഡി പി ഐ അക്രമികൾ കുത്തിക്കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ നാടാണ് വട്ടവട.
Discussion about this post