ലഡാക്ക് : ഇന്ത്യ-ചൈന ബന്ധം താറുമാറായ അവസ്ഥ തുടരുന്നതിനിടെയാണ് കിഴക്ക് ലഡാക്കിൽ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നത്. ലഡാഖിലെ വിവിധ പ്രദേശങ്ങളിലാണ് സൈനിക വിന്യാസം.
പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഒരുക്കങ്ങളാണ് അതിർത്തിയിൽ ഇന്ത്യ നടത്തിയതെന്നാണ് വിവരം. ശൈത്യകാലം വരുന്ന സാഹചര്യത്തിലാണ് സൈന്യം ഒരുക്കം നടത്തിയത്. ഭക്ഷണം, ആയുധങ്ങൾ, ആവശ്യമായ ഇന്ധനം, വെടിക്കോപ്പുകൾ എന്നിവയാണ് ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ എത്തിച്ചതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ലഡാഖിലെ സംഘർഷ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ എല്ലാവിധ സൈനിക ഉപകരണങ്ങളും ഇന്ത്യ എത്തിച്ചു. കഴിഞ്ഞ ജൂലൈ പകുതിയോടെയാണ് പ്രദേശത്ത് സൈന്യം ഒരുക്കങ്ങൾ സജീവമാക്കിയത്. നിരവധി കമാൻഡർമാരുടെ മേൽനോട്ടത്തിലായിരുന്നു സജ്ജീകരണങ്ങൾ. കരസേന മേധാവി ജനറല്‍ എംഎം നരവാനെ പ്രദേശത്ത് എത്തി സാഹചര്യങ്ങൾ വിലയിരുത്തി.
ലഡാഖിലെ തന്ത്രപ്രധാന ഭാഗങ്ങളിൽ തയ്യാറായി നിൽക്കുന്ന ഇന്ത്യൻ ടാങ്കറുകൾ. ടി -90, ടി -72 ടാങ്കുകളാണ് അതിർത്തിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ശൈത്യകാലം മുൻ നിർത്തി കിഴക്കൻ ലഡാഖിൽ 16,000 അടി ഉയരത്തിലാണ് ഇന്ത്യ ഒരുക്കം നടത്തുന്നത്. സൈനികർക്കായുള്ള വസ്‌ത്രങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ, താമസിക്കാനുള്ള സൗകര്യങ്ങൾ, ഇന്ധനം, ഹീറ്ററുകൾ എന്നിവയാണ് എത്തിച്ച് നൽകിയത്.
ചൈനയുമായി തർക്കം തുടരുന്ന പാംഗോങ് തടാകത്തിൻ്റെ പ്രദേശത്തെ തെക്ക്, വടക്കൻ ഭാഗങ്ങളിൽ ഇന്ത്യ സൈനികരെ വിന്യസിച്ചു. അവർക്കാവശ്യമായ സാധനസാമഗ്രികൾ എത്തിച്ചു. തർക്കമുള്ള ഭാഗങ്ങളിലേക്ക് അതിവേഗം ഇന്ത്യൻ സൈനികർക്ക് എത്താൻ കഴിയും. പുതിയതായി നിർമ്മിച്ച പാലങ്ങളും റോഡുകളും സൈനിക നീക്കത്തിന് സഹായമാണ്.
Discussion about this post