ഡൽഹി: ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചും രാജ്യത്തെത്തി. കഴിഞ്ഞ ദിവസമാണ് മൂന്ന് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്.
ഇതോടെ ഇന്ത്യ ഓർഡർ ചെയ്ത ആകെ വിമാനങ്ങളുടെ മൂന്നിൽ രണ്ടും രാജ്യത്തെത്തി. മെറിനാക് എയർബേസിൽ നിന്നും റഫാൽ പോർവിമാനങ്ങളുടെ അഞ്ചാം ബാച്ച് ഏപ്രിൽ 22ന് ഇന്ത്യയിലെത്തിയിരുന്നു.
2016 സെപ്റ്റംബറിൽ നിലവിൽ വന്ന കരാർ പ്രകാരം 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്നത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ശേഷിയുള്ള ഇരട്ട എഞ്ചിൻ യുദ്ധവിമാനങ്ങളാണ് റഫാൽ.
ആണവായുധ വാഹക ശേഷിയുള്ള റഫാൽ യുദ്ധവിമാനങ്ങൾ പാകിസ്ഥാനും ചൈനയും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ പര്യാപ്തമാക്കുമെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്.
Discussion about this post