ലക്ഷദ്വീപ് വിഷയത്തിൽ ഇടത് പക്ഷത്തെയും യുഡിഎഫിനെയും ട്രോളി ടി പി സെൻകുമാർ. ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രമേയം പാസാക്കനുള്ള സംസ്ഥാന നിയമസഭയുടെ നീക്കത്തിനെയാണ് ടി പി സെൻകുമാർ പരിഹസിച്ചത്.
‘നിയമസഭാ പ്രമേയം ഐക്യകണ്ഡേന പാസ്സായ ഉടൻ ലകഷദ്വീപ്പിലെ 6 പ്രധാന ദ്വീപുകളിൽ മഹാത്മാജിയുടെ പ്രതിമകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം‘. ഇതായിരുന്നു മുന്നണികളെ പരിഹസിച്ചു കൊണ്ടുള്ള ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അമിതാവേശത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post