ഡൽഹി: ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിതല യോഗം ഇന്ന്. യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അധ്യക്ഷം വഹിക്കും. കൊവിഡ് വ്യാപനം, ആഗോള- പ്രാദേശിക വിഷയങ്ങൾ, സുസ്ഥിര വികസനം, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവ ചർച്ച ചെയ്യും.
ബ്രസീൽ വിദേശകാര്യ മന്ത്രി കാർലോസ് ആൽബർട്ടോ ഫ്രാങ്കോ ഫ്രാങ്ക, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവ്, ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി, ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി ഗ്രേസ് നലേദി മാൻഡിസ പാൻഡർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കൊവിഡ് പ്രതിസന്ധി, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തൽ, ബ്രിക്സ് സഹകരണം മെച്ചപ്പെടുത്തൽ, ബ്രിക്സ് രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾക്കും യോഗം പ്രാമുഖ്യം നൽകും.
Discussion about this post