ഡല്‍ഹി: രാജ്യത്തുടനീളമുള്ള വീടുകളുടെ വാടകയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് സഹായകമാകുന്ന മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ തുറന്നു നല്‍കാന്‍ ഈ നിയമം സഹായകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
‘രാജ്യത്ത് ആകര്‍ഷകവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന മാര്‍ക്കറ്റ് സൃഷ്ടിക്കുകയാണ് മാതൃകാ വാടക നിയമത്തിന്റെ ലക്ഷ്യം. എല്ലാ വരുമാനക്കാര്‍ക്കും മതിയായ വാടക ഭവനം സൃഷ്ടിക്കാന്‍ ഇത് സഹായിക്കും, അതുവഴി ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കാനാകും’ കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഈ നിയമ പ്രകാരം ഇനി മുന്‍കൂറായി രണ്ടുമാസത്തെ വാടക മാത്രമേ വാങ്ങാവൂ. താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ മുന്‍കൂറായി വാങ്ങാനാകും. ഭവന നിര്‍മ്മാണത്തെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ, വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളെ സ്ഥാപനവല്‍ക്കരിക്കാന്‍ മാതൃകാ നിയമം സഹായിക്കും.
വീട്ടുടമയുടേയും വാടകക്കാരന്റേയും ഉത്തരവാദിത്തം കൃത്യമായ നിര്‍വചിക്കുന്ന നിയമം തര്‍ക്കപരിഹാര സംവിധാനവും നിര്‍ദേശിക്കുന്നു. 2011-ലെ സെന്‍സസ് പ്രകാരം 1.1 കോടി വീടുകള്‍ രാജ്യത്ത് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഇവ വാടകയ്ക്ക തുറന്ന് നല്‍കുന്നത് വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
വാടകവര്‍ധിപ്പിക്കുന്നതിന് മൂന്ന് മാസം മുമ്പ് മുന്‍കൂറായി നോട്ടീസ് നല്‍കി അറിയക്കണമെന്നും നിയമം പറയുന്നു. സമയപരിധി കഴിഞ്ഞിട്ടും വീടൊഴിഞ്ഞില്ലെങ്കില്‍ രണ്ട് മാസത്തേക്ക് വാടകയുടെ ഇരട്ടത്തുക ഈടാക്കാനും അതിന് ശേഷം നാല് മടങ്ങ് ഈടാക്കാനും ഉടമയ്ക്ക് അവകാശം നല്‍കുന്നു.
രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാനങ്ങളില്‍ സ്വതന്ത്ര അതോറിറ്റിയും തര്‍ക്കപരിഹാരത്തിന് പ്രത്യേക കോടതിയും വേണമെന്ന് നിയമം പറയുന്നു
Discussion about this post