കോവിഡ് മൂലം ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തിറങ്ങണമെങ്കിൽ സത്യ പ്രസ്താവന എഴുതി കയ്യിൽ വയ്‌ക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. എഴുതാനറിയാത്തവർ മറ്റുള്ളവരെ കൊണ്ട് എഴുതിക്കുകയാണ് പതിവ്. പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടാനും സാധ്യതയുണ്ടെന്ന് കാണിച്ചു തരുന്നു സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഒരു സത്യപ്രസ്താവന.
തന്റെ ഭർത്താവ് തന്നെ മർദിച്ചാണ് പണിക്കു പോകാനെന്നും പറഞ്ഞു ചീട്ട് കളിക്കാൻ പോകുവാൻ സത്യപ്രസ്താവന എഴുതിക്കുന്നതെന്നും, അയാൾക്ക് മതിയായ ശിക്ഷ കൊടുക്കണമെന്നുമാണ് ഭാര്യ സത്യപ്രസ്താവനയിൽ എഴുതിയിരിക്കുന്നത്.
ഏതായാലും ഈ സത്യപ്രസ്താവനയിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി പോസ്റ്റിനു താഴെ എത്തുന്നത് .
Discussion about this post