തിരുവനന്തപുരം:വിഴിഞ്ഞത്ത് നിന്ന് ഭക്ഷ്യധാന്യങ്ങളുമായി മാലിയിലേക്കു പോയ ചരക്കു കപ്പല്‍ അപകടത്തില്‍ പെട്ടു. 11 പേരാണ് കപ്പലില്‍ ഉള്ളത്. കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ജീവനക്കാരെല്ലാം മലയാളികളാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.തീരത്ത് നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. പുലര്‍ച്ചെയാണ് കപ്പല്‍ മുങ്ങാന്‍ തുടങ്ങിയത്. ജീവനക്കാരെ രക്ഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
Discussion about this post