ഡല്‍ഹിയില്‍ മൂന്നാഴ്ചയിലേറെ നീണ്ട തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് സമാപനമാകും. അവസാനദിവസമായ ഇന്ന് പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം സ്വന്തം മണ്ഡലങ്ങളിലാണ് പ്രചാരണം നടത്തുന്നത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
ശക്തമായ ത്രികോണമല്‍സരത്തിന്റെ വീറും വാശിയും നിറഞ്ഞതായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണം. ബിജെപിയും ആം ആദ്മിയും തമമ്ിലുള്ള പോര് പലപ്പോഴും പ്രചരണത്തിന്റെ ധാര്‍മ്മിക മര്യാദകളം പോലും ലംഘിച്ചു. ആദ്യഘട്ടത്തില്‍ ബിജെപിയ്ക്ക് മേല്‍കൈ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് സര്വ്വേകള്‍ പിന്നീട് ആം ആദ്മിയ്ക്ക് സാധ്യയുണ്ടെന്ന നിലയിലെത്തി. എന്നാല്‍ പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സജീവമായി രംഗത്തിറക്കി വോട്ടര്‍മാരുടെ മനസ്സ് അനുകൂലമാക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
അഴിമതിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടിയെ ഫണ്ട് വിവാദത്തില്‍ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നു.
മറുവശത്ത് അഭിപ്രായ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന ആവേശത്തിലാണ് ആം ആദ്മി പാര്‍ട്ടി. ബി.ജെ.പി ആസൂത്രണം ചെയ്ത ഫണ്ട് വിവാദമൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു.
മല്‍സരരംഗത്ത് സജീവസാന്നിധ്യമാകാനാണ് കോണ്‍ഗ്രസിന്റെ ശ്രമവും പ്രചരണത്തിന് ആവേശം പകര്‍ന്നു. കിരണ്‍ ബേദിയും അരവിന്ദ് കേജ്്രിവാളും അജയ് മാക്കനും സ്വന്തം മണ്ഡലങ്ങളിലാണ് പ്രചാരണത്തിന്റെ അവസാന ദിവസം ചെലവഴിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. എന്നാല്‍ ആറ് മാസത്തെ ഭരണം പിന്നിട്ട ബിജെപി സര്‍ക്കാരിന് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് വിജയം അഭിമാനത്തിന്റേത് കൂടിയാണ്. ആം ആദ്മിയെ സംബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെജ്രിവാളിന്റെ പാര്‍ട്ടി നില നില്‍ക്കുമോ എന്ന് സംശയിക്കുന്നവര്‍ക്ക് നല്‍കാനുള്ള മറുപടിയും.
Discussion about this post