കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഭൂരിഭാഗം രാജ്യങ്ങളും. എന്നാല്‍, നിയന്ത്രണങ്ങളോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വരാന്‍ അനുമതി നല്‍കിയിരിക്കുകയാണ് നെതര്‍ലാന്‍ഡ്. മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്കും നീക്കിയിട്ടുണ്ട്.
ഈ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ജൂണ്‍ ഒന്ന് മുതല്‍ നെതര്‍ലാന്‍ഡിലേക്ക് വീണ്ടും വരാന്‍ തുടങ്ങി. അതേസമയം, പുറപ്പെടുന്നതിന് മുമ്പ് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കൂടാതെ ക്വാറന്റൈനിലും കഴിയണം.
അതേസമയം, കൊവിഡ് സ്ഥിതി ഇതുവരെ മെച്ചപ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള യൂറോപ്യന്‍ യൂനിയന്‍ ഇതര യാത്രക്കാര്‍ക്ക് ഇ.യുവിന്റെ നിരോധനം ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍, യൂറോപ്യന്‍ യൂണിയന് നിവാസികളുടെ കുടുംബാംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസ് യാത്രക്കാര്‍ എന്നിവര്‍ ഇതില്‍ നിന്ന് ഒഴിവാണ്. നിലവില്‍ നെതര്‍ലാന്‍ഡില്‍ വരുന്നവര്‍ക്ക് 10 ദിവസമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്.
അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ പുറത്തിറങ്ങാം. എന്നാല്‍, കോവിഡ് തീവ്രതയേറിയ ഇന്ത്യ, അര്‍ജന്റീന, ബ്രസീല്‍, ബഹ്റൈന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ 10 ദിവസവും ക്വാറൈന്റനില്‍ കഴിയണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Discussion about this post